Articles

എൻഡോമെട്രിയോസിസ് /അഡിനോമയോസിസ്ഃ അറിയേണ്ട പ്രാഥമിക വിവരങ്ങൾ

by Dr. Vijayalakshmi G Pillai | 05 Feb 2020

ഗർഭപാത്രത്തിലെ ഉള്ളിലെ പാളികൾ ഓരോ ആർത്തവത്തിലും പൊഴിഞ്ഞുപോകുന്നു. 2 മുതൽ 10% വരെ സ്ത്രീകളിൽ എൻഡൊമെട്രിയം അനിതരസാധാരണമായി യൂട്രസിനു പുറത്ത് അടിവയറ്റിൽ വളരാൻ ആരംഭിക്കുന്നു.

ഗർഭപാത്രത്തിലെ ഉള്ളിലെ പാളികൾ ഓരോ ആർത്തവത്തിലും പൊഴിഞ്ഞുപോകുന്നു. 2 മുതൽ 10% വരെ സ്ത്രീകളിൽ എൻഡൊമെട്രിയം അനിതരസാധാരണമായി യൂട്രസിനു പുറത്ത് അടിവയറ്റിൽ വളരാൻ ആരംഭിക്കുന്നു. ഓരോ ആർത്തവ ചക്രത്തിലും ഇത്തരം സ്ഥാനം തെറ്റി പുറത്തു വളരുന്ന എൻഡോമെട്രിയം ഒരു അസുഖമായി കാണപ്പെടുന്നു. ഈ അസുഖത്തിന് നാം എൻഡോമെട്രിയോസിസ് എന്നു പറയുന്നു. എൻഡോമെട്രിയോസിസ് ഒരു നീർകെട്ടുന്ന പ്രതിഭാസമാണ്. 

രോഗലക്ഷണങ്ങൾ ഃ അസഹ്യമായ വയറുവേദനയായിരുന്നു ജ്യോതിയുടെ പ്രശ്നം. ഇപ്പോൾ ആർത്തവസമയത്ത് അവൾ സ്കൂളിൽ പോകുന്നില്ല. ഈയിടെ വയറുവേദന മാസമുറയ്ക്ക് ശേഷവും കണ്ടുതുടങ്ങി. അവൾക്കു താങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല. രതീഷിന്റെ ഭാര്യ സൗമിനി കുട്ടികളുണ്ടാകുന്നില്ല എന്നു പറഞ്ഞാണ് എന്നെ കാണാൻ വന്നത്. വയസ്സ് 26 മാത്രമെയുള്ളൂ. വിവാഹം കഴിഞ്ഞ് നാല് വർഷമായി. മിനിക്ക് 8 വയസ്സുള്ള ഒരു കുട്ടിയുണ്ട്. 32 വയസ്സുള്ള അവരുടെ ആർത്തവര രക്തം അവരെ നനപ്പിച്ചു കിടത്തുന്നു. അതികഠിനമായ വേദനയും. കൗമാരം മുതൽ മാസമുറ നിൽക്കാറാവവർക്കു വരെ പലരിലും പല രോഗലക്ഷണങ്ങൾ കാണാം. പനിയോ കാഴ്ചയിൽ അസുഖമോ തോന്നണമെന്നില്ല. 

രോഗനിർണ്ണയം ഃ നല്ലൊരു കേൾവിക്കായിയായാൽതന്നെ ഡോക്ടർക്ക് രോഗം എന്തെന്നു മനസ്സിലാകും. അൾട്രാസൗണ്ട് സ്കാൻ അത്യന്താപേക്ഷിതമാണ്. രോഗനിർണയത്തിനു ശേഷം പ്രായവും ലക്ഷണവും അനുസരിച്ചാണ് ചികിത്സ. പലപ്പോഴും ഇതൊരു പ്രോഗ്രസീവ് രോഗമാണ്. ചികിത്സകൊണ്ടു കാഠിന്യം കുറയ്ക്കാം. 

ചികിത്സ ഃ വേദനസംഹാരികൾ, ഹോർമോൺ ഗുളികകൾ പ്രത്യേകിച്ച് ഗർഭനിരോധന ഗുളികകൾ, പ്രൊജസ്റ്റിറോൺ മരുന്നുകൾ ആന്റി ഈസ്ട്രോജൻ മരുന്നുകള്‍ എന്നിവയൊക്കയാണ് പ്രഥമദൃഷ്ടി യില്‍ കൊടുക്കുന്നത്. ഓവറിയില്‍ ചോക്ലേറ്റ് സിസ്റ്റ് വന്നിട്ടുണ്ടെങ്കില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഒട്ടലും സിസ്റ്റും എടുത്തുമാറ്റേണ്ടി വരാം. കഠിനമായ അഡിനോമയോസിസ്ന് ഗര്‍ഭാശയം തന്നെ നീക്കേണ്ടി വന്നേക്കാം. രക്തസ്രാവം നില്‍ക്കാന്‍ വേറെ മാര്‍ഗം ഒന്നും ഇല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാകാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു ശസ്ത്രക്രിയയ്ക്കു ശേഷം ടെസ്റ്റ് ട്യൂബ് ശിശു ചികിത്സ ചെയ്യേണ്ടി വന്നേക്കാം. 

പ്രതിരോധം ഃ ചെറുപ്രായത്തില്‍ തന്നെ സ്ട്രെച്ച് വ്യായാമമുറകള്‍ ശീലിക്കുക പുറത്തു കുളിക്കുന്നതും വെയിലുകൊള്ളുന്നതും നല്ലതാണ്. സാനിറ്ററി പാഡുകളില്‍ ഡൈഓക്സിഡനുകള്‍ അടങ്ങാത്തത് ഉപയോഗിക്കാന്‍ നോക്കുക. ശുദ്ധമായ വായു, കോട്ടണ്‍ അടിവസ്ത്രം വ്യായാമം എന്നിവയ്ക്ക് പകരമായൊരു മരുന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പാരമ്പര്യമായി വീട്ടില്‍ ആര്‍ത്തവ വേദന ഉള്ളവര്‍ കൂടുതല്‍ ജാഗരൂകരാകുക.In the spotlight

Read more Articles