Articles

അലർജി രോഗങ്ങൾക്ക് ഹോമിയോപ്പതി പരിഹാരം

by Dr. Basil Yousuf | 08 Jun 2020

അലർജി രോഗങ്ങൾക്ക് ഹോമിയോപ്പതി പരിഹാരം

വിട്ടുമാറാത്ത തുമ്മൽ, അലർജി, ആസ്മ, മൂക്കടപ്പ്, തൊണ്ട ചൊറിച്ചിൽ, കണ്ണ് ചൊറിച്ചിൽ, കണ്ണിൽ നിറവ്യത്യാസം തുടങ്ങിയ പ്രയാസമനുഭവിക്കുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഏതെങ്കിലും ഒന്നോ രണ്ടോ ദിവസം ഇത്തരത്തിൽ വരുകയാണെങ്കിൽ അതിനെ നമുക്ക് യാദൃശ്ചികമായി തള്ളിക്കളയാം. 

എന്നാൽ ഒരാൾക്ക് ഈ പ്രയാസം സ്ഥിരമായി ഉണ്ടാവുകയും ചെറിയ പൊടിതട്ടി യാൽ, ഫാനിന്റേ കാറ്റ് കൊള്ളൽ, കാലാവസ്ഥാമാറ്റം എന്നിവയിലെല്ലാം ഇത് അലട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അലർജിയായി സംശയിക്കാം. പരിസര മലിനീകരണം, ശുദ്ധവായു വിൻറെ അഭാവം, ശരീരത്തിലെ പ്രതിരോധ ശക്തി കുറയുക തുടങ്ങിയവ അലർജി യിലേക്ക് നയിക്കാറുണ്ട്.

സാധാരണയായി ഇത്തരക്കാർ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് തുമ്മുക, മൂക്ക് ഒലിക്കുക, മൂക്ക് അടയുക, കണ്ണ് ചൊറിയുക, തൊണ്ടവേദന, രുചി ഇല്ലാതിരിക്കുക, കണ്ണിലെ നിറവ്യത്യാസം, കണ്ണിൽ നിന്നും വെള്ളം വരിക എന്നിവയെല്ലാം. കൃത്യമായ പരിശോധനയിലൂടെ ഈ രോഗനിർണയം സുഗമമായി നടത്താനാവും. 

പലരും അലർജിക്ക് മരുന്ന് ഇല്ല എന്നാണ് തെറ്റിദ്ധരിക്കുന്നത്. ഹോമിയോപ്പതി ചികിത്സയിലൂടെ ഇതിനെ ഫലപ്രദമായി നേരിടാനാകും. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകൾ കൊണ്ട് എന്താണ് യഥാർത്ഥ കാരണമെന്ന് കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ അലർജി ചികിത്സയിൽ ഹോമിയോ ചികിത്സകനു് വിജയിക്കാനാകും. ഫലപ്രദമായ ഹോമിയോപ്പതി കോൺസ്റ്റിറ്റ്യൂഷൻ മരുന്നുകളും പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന മരുന്നുകളും എടുക്കുകയാണെങ്കിൽ കുറഞ്ഞ കാലത്തെ മരുന്ന് ഉപയോഗം കൊണ്ട് പാർശ്വഫലങ്ങളില്ലാതെ തന്നെ ഈ രോഗത്തെ മാറ്റിയെടുക്കാൻ കഴിയും.

Nux Vomica, Ars Alb, Lemna, Occimum തുടങ്ങിയ പല മരുന്നുകളും ഈ രോഗ ചികിത്സക്കായി ഹോമിയോപ്പതി വൈദ്യശാസ്ത്രത്തില് ഉപയോഗിക്കുന്നു. ഇവക്ക് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ല എന്ന് മാത്രമല്ല പത്യങ്ങളും വളരെ കുറവാണ്. താരതമ്യേന ചികിത്സാ ചിലവും കുറവാണ്. കുറഞ്ഞ കാലത്തെ ചികിത്സ കൊണ്ട് മരുന്ന് ഉപയോഗം പൂർണമായും മാറ്റാൻ ആകും എന്നതാണ് അനുഭവം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 

ഡോക്ടർ ബാസിൽ യൂസുഫ് 

Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട്, മലപ്പുറം ജില്ല

http://drbasilhomeo.com/

9446223574

9847057590



In the spotlight

Read more Articles