Articles

ഉത്കണ്ഠ രോഗത്തെക്കുറിച്ച്...

by Dr. Aditya Subrahmanyam | 10 Jun 2020

ഉത്കണ്ഠ  രോഗത്തെക്കുറിച്ച്...

അസുഖം വരുമോ എന്ന് ചിന്തിക്കാതെ എങ്ങനെ അസുഖം വരാതിരിക്കാന്‍ എന്ന് നോക്കാം.

പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു മരുന്നുകള്‍, ആഹാരം എന്നിവ ശീലിക്കുക, ശുചിത്വം പാലിക്കുക, യോഗ പരിശീലിക്കുക.. 

ബിസിനസ്‌ , ചെയ്യുന്നവർ

ഈ കോവിഡ് കാലത്ത് ബിസിനസ്‌ നഷ്ടം വന്നു പോയല്ലോ എന്ന് ചിന്തിക്കാതെ, ഇനി എങ്ങനെ ശരിയാക്കാം, എന്തെല്ലാം പുതുതായി ചെയ്യാം, പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച നടപ്പാക്കാന്‍ ശ്രമിക്കുക..

ഇത് കുറിച്ച് പഠിക്കാനും ചിന്തിക്കാനും സമയം കിട്ടി എന്ന് മാത്രം കരുതുക.

 കുട്ടികൾ,കോളേജ് വിദ്യഭ്യാസം..

പരീക്ഷകള്‍ മാറ്റിയത് കൊണ്ട് കരിയർ  നഷ്ടമാകും, പഠിച്ചത് വെറുതെയായി എന്ന് കരുതേണ്ട. നിങ്ങള്‍ പിന്നിലായി മറ്റുള്ളവര്‍ മുമ്പില്‍ പോകും എന്നും കരുതേണ്ട.. എല്ലാവരും ഒരേ അവസ്ഥയില്‍ തന്നെയാണ്. പഠിക്കാത്ത ആളുകള്‍ ഒരു അവസരം കൂടിയും, പഠിച്ചവര്‍ ഒന്നുകൂടി നന്നായി പഠിക്കാൻ അവസരം എന്ന് കരുതുക.

കുടുംബക്കാര്‍, ബന്ധുക്കൾ..

ആരെയും സഹായിക്കാൻ പറ്റുന്നില്ല എന്ന് ആലോചിക്കേണ്ട.. എല്ലാവരും ഒരേ അവസ്ഥയിലും, ഒരേ സൌകര്യത്തിനു ആണ്.. എല്ലാത്തിനും പരിമിതികള്‍ ഉണ്ട്.. ഈ അവസ്ഥയും കടന്നു പോകും..

Dr Aditya Subrahmanyam

BAMS,MD

Rhythm of Life, Puthenangadi, Kottayam

8921798163



In the spotlight

Read more Articles