Articles

കോവിഡ് 19  ഉം  മാനസിക ആരോഗ്യവും

by Psych Jilsy P ( Sr. Anjitha SVM) | 11 Jun 2020

കോവിഡ് 19  ഉം  മാനസിക ആരോഗ്യവും

കോവിഡിന്റെ പിന്നാലെ ഒറ്റപ്പെടൽ, ഭയം, അനശ്ചിതത്വം, സാമ്പത്തിക ഞെരുക്കം, ദാരിദ്ര്യം, ഉൽക്കണ്ഠ, തുടങ്ങിയ മാനസിക സംഘർഷം വർധിച്ചുവരുന്നതായി ലോക ആരോഗ്യ സംഘടനയുടെ മാനസിക ആരോഗ്യ വിഭാഗം ഡയറക്ടർ ഡെവോറ കസ്റ്റാൾ അഭിപ്രായപ്പെടുന്നു. കോവിഡ്19 മൂലം ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ജോലിയും വരുമാനവും നഷ്ടപ്പെട് സാമ്പത്തിക തകർച്ച അനുഭവപ്പെടുന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ രോഗബാധ, മരണം, കുടുംബാംഗങ്ങളെ നഷ്ടപ്പെടൽ, രോഗം വരുമോ എന്നുള്ള ഭീതി ഇവമൂലം ഉൽക്കണ്ഠയും വിഷാദവും ബാധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെ ആത്മധൈര്യത്തോടെ കൈകാര്യം ചെയ്തു മാനസിക ആരോഗ്യം കൈവരിക്കാൻ ഈ സാഹചര്യത്തിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ

•  ശരീരശുദ്ധിയും ശാരീരിക അകലവും ഒരു ശീലമാക്കി മാറ്റുക. 

•  വ്യായാമം ഒരു ജീവിതചര്യആക്കുക : യോഗ, ധ്യാനം, മറ്റ് ശരീര വ്യായാമങ്ങൾ ചെയ്യുന്നത് വഴിയായി മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാനും ശാരീരിക മാനസിക ആരോഗ്യം നിലനിർത്താനും കഴിയും

• നല്ല സുഹൃത്ത് ബന്ധങ്ങൾ നിലനിർത്തുക: വ്യക്തിബന്ധങ്ങൾ ദൃഢ  പെടുത്തുന്നത് വഴിയായി ജീവിതമൂല്യങ്ങൾ കൈവരിക്കാനും ജീവിതത്തിലെ പ്രശ്നങ്ങളെ പുതിയ രീതിയിൽ കൈകാര്യം ചെയ്യാനും സാധിക്കും. 

•  കുട്ടികൾക്കും പ്രായമായ ആൾക്കാർക്കും എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ചും അണുബാധമൂലം ഉണ്ടാകാവുന്ന അപകടസാധ്യതകൾ എങ്ങനെ കുറയ്ക്കാം എന്നും ലളിതമായ ഭാഷയിൽ വ്യക്തമായ വിവരങ്ങൾ നൽകി പ്രായോഗികവും വൈകാരികവുമായ പിന്തുണ നൽകുക. 

•  കുട്ടികളും മുതിർന്നവരും വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ സാധിക്കുന്നെടത്തോളം അനുദിന ജീവിതത്തിൽ പരിചിതമായ ദിനചര്യകൾ പാലിക്കുകയോ കുടുംബ പശ്ചാത്തലത്തിന് അനുയോജ്യമായ രീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തുകയോ ചെയ്യുക. 

•  പരസ്പരം പിന്തുണ നൽകുക.

•  പരസ്പരം മനസ്സിലാക്കുവാൻ പരിശ്രമിക്കുക. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ഉള്ള സംഭാഷണം, ഭക്ഷണം കഴിക്കൽ, കായിക അഭ്യാസങ്ങൾ,  വിനോദ  പരിപാടികളുടെ ആസ്വാദനം തുടങ്ങിയവയിലൂടെ ഇത് ഇത് കൈവരിക്കാൻ സാധിക്കും. 

•  നല്ല മനോഭാവങ്ങൾ വളർത്തിയെടുക്കുക: ഏത് സാഹചര്യത്തോടും നല്ല മനോഭാവത്തോടെ സമീപിക്കുക(, be positive ). ഏതൊരു പ്രശ്നത്തിനും പരിഹാരം ഉണ്ടെന്നും ഏതൊരു ഇരുട്ടിനും അപ്പുറത്ത് ഒരു വെളിച്ചം ഉണ്ടെന്നുള്ള നല്ല ചിന്തകൾ കൊണ്ട് സ്വന്തം മനസ്സിനെ ധൈര്യപ്പെടുത്തതാനും പ്രതീക്ഷ നശിച്ചവർക്ക് കൈത്താങ്ങായി മാറാനും ശ്രമിക്കുക

•  വികാരങ്ങളെ വേണ്ട രീതിയിൽ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുക: ഭയം, വിഷാദം എന്നിങ്ങനെയുള്ള വികാരങ്ങൾ പ്രകടിപ്പിക്കുന്നതിന് അനുകൂലമായ മാർഗ്ഗങ്ങൾ കണ്ടെത്തുകയോ മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ അതിജീവിക്കാൻ ശ്രമിക്കുകയോ ചെയ്യുക

•  അത്യാവശ്യഘട്ടങ്ങളിൽ പ്രായോഗിക സഹായം എങ്ങനെ നേടാം എന്നതിനെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കുക. 

   ഇത്തരത്തിൽ വ്യക്തിജീവിതത്തിൽ മാനസിക വൈകാരിക സാമൂഹിക മേഖലകളെ സന്തുലിതാവസ്ഥയിൽ നിലനിർത്താൻ സാധിക്കുന്നത് വഴിയായി മാനസിക ആരോഗ്യം നിലനിർത്താൻ സാധിക്കും.

Jilsy P ( Sr. Anjitha SVM )

M Phil in Clinical Psychology 

 Jeeva Counseling & Psychotherapy center, Kottayam

9495245212



In the spotlight

Read more Articles