Articles

ഹൃദ്രോഗ ശസ്ത്രക്രിയ കുഞ്ഞുങ്ങളിൽ

by Dr. John Valliattu | 16 Jun 2020

വെബ്ബിനാർ : 21 ജൂൺ 2020 ന് . Topic : Awareness on heart related ailments

കു‍ഞ്ഞുങ്ങളിലെ ഹൃദ്രോഗങ്ങൾക്കുള്ള ശസ്ത്രക്രിയ മിക്കവാറും പരിപൂർണ്ണ സൗഖ്യം തരുന്നവയാണ്. ചിലപ്പോൾ പൂർണമായും ഇല്ലെങ്കിലും നല്ല രീതിയിൽ സാന്ത്വനം നൽകുന്നവയും ഹൃദയസുഷിരങ്ങളും അയോർട്ടയുടെ ചുരുക്കവും അതുപോലെയുള്ള ഏതാനും രോഗങ്ങളും ശസ്ത്രക്രിയകൊണ്ട് പരിപൂർണമായി സുഖപ്പെടുത്താവുന്നതാണ്. ചില സങ്കീർണമായ ഹൃദയവൈകല്യങ്ങൾക്ക് പല ഘട്ടങ്ങളായുള്ള ശസ്ത്രക്രിയകൾ ആവശ്യമായി വന്നേക്കാം. മറ്റു ചിലവ സാന്ത്വനം മാത്രം നൽകുന്നവയാണെങ്കിലും കുഞ്ഞുങ്ങളുടെ ആരോഗ്യ നിലവാരത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കുന്നു. ചില ഹൃദയവൈകല്യങ്ങൾ ജനിച്ചു കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കോ മണിക്കൂറുകൾക്കോ അകം ജീവൻരക്ഷാ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നേക്കാം.

ശ്വാസകോശങ്ങളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട് ജന്മനാ നീലനിറമുള്ള കുഞ്ഞുങ്ങളെ പറ്റി പഠിച്ചുകഴിഞ്ഞല്ലോ. അങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. മറ്റ് ചിലർ ശ്വാസകോശത്തിലെ രക്തയോട്ടം വർദ്ധിച്ച് ഹൃദയത്തിന്റെ പ്രവർത്തനം മന്ദീഭവിച്ച് നമ്മുടെ മുന്നിൽ കാണപ്പെടാം. ഹൃദയത്തിന്റെ പ്രവർത്തനം നിർത്തിവച്ചോ (ഓപ്പൺ ഹാർട്ട്) നിർത്തിവയ്ക്കാതെയോ (ക്ലോസ്ഡ് ഹാർട്ട്) ശസ്ത്രക്രിയ നടത്താറുണ്ട്.

അയോർട്ടയിലെ തടസ്സം നീക്കുന്നതിനുള്ള ശസ്ത്രക്രിയ ഹൃദയത്തിന് പുറമെയുള്ള ദ്വാരങ്ങൾ അടയ്ക്കുക, പിഡിഎ, ബിറ്റി ഷണ്ട് (അയോർട്ടയുടെയും പൾമണറി ആർട്ടറിയുടെയും ശാഖകൾ തമ്മിൽ ഒരു കുഴൽകൊണ്ട് ഘടിപ്പിക്കുക) എന്നിവ ഹൃദയം നിർത്താതെയുള്ള ശസ്ത്രക്രിയയുടെ ഉദാഹരണങ്ങളാണ്.

ഓപ്പൺ ഹാർട്ട് (ഹൃദയം നിർത്തിയുള്ള ശസ്ത്രക്രിയ)

ഹൃദയത്തിന്റെ ഉള്ളിലെ ദ്വാരങ്ങൾ അടയ്ക്കുകയോ വാൽവുകൾ റിപ്പയർ ചെയ്യുകയോ സങ്കീർണങ്ങളായ എല്ലാ ശസ്ത്രക്രിയകളും ഹൃദയത്തിന്റെ പ്രവർത്തനം നിർത്തിവച്ചിട്ടേ സാധിക്കൂ. ഈ സമയത്ത് ഹൃദയപേശികൾക്ക് പ്രത്യേക ലായനി കൊണ്ട് സംരക്ഷണം നൽകുന്നു. ഹൃദയത്തിന്റെ താപനില കുറച്ച് സംരക്ഷണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ മണിക്കൂറുകളോളം ആവശ്യമെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനം നിർത്തിവച്ച് സംരക്ഷിക്കാൻ കഴിയുന്നു. ഈ സമയം ഹൃദയ–ശ്വാസകോശ പ്രവർത്തനം നിർവഹിക്കുന്നത് ഒരു പ്രത്യേക മെഷീനാണ് (ഹാർട്ട്–ലങ് മെഷീൻ).

TOF ആർട്ടീരിയൽ സ്വിച്ച് ഓപ്പറേഷൻ, TAPVC, റിപ്പയർ ഓഫ് കംപ്ലീറ്റ് എവി കനാൽ മുതലായ സങ്കീർണ ശസ്ത്രക്രിയകൾ ഓപ്പൺ ഹാർട്ട് സർജറിയായാണ് ചെയ്യുന്നത്. ശസ്ത്രക്രിയയുടെ മുറിവ് സാധാരണയായി നെഞ്ചിന്റെ മദ്ധ്യത്തിലായി സ്റ്റേർണം മുറിച്ചാണ് ചെയ്യുന്നത്. ചില ശസ്ത്രക്രിയകൾ നെഞ്ചിന്റെ പാർശ്വത്തിൽകൂടിയും ചെയ്യാൻ സാധിക്കും.

ശസ്ത്–ലേക്ക് മാറ്റുകയും കുഞ്ഞിന്റെ നില സുരക്ഷിതമാകുന്നതുവരെ വെന്റിലേറ്റർ പരിചരണം നൽകുകയും ചെയ്യുന്നു. കുഞ്ഞിന്റെ പൾസ്, ബിപി, മൂത്രത്തിന്റെ അളവ്, മുറിവിൽ നിന്നുള്ള രക്തസ്രാവം എന്നിവ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇതിനുശേഷം കുഞ്ഞിനെ വാർഡിലേക്ക് മാറ്റാവുന്നതാണ്.7 – 10 ദിവസങ്ങൾക്കകം മിക്ക കുഞ്ഞുങ്ങളെയും ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിൽ വിടാറുണ്ട്. സാധാര ണഗതിയിൽ മുറിവുകൾ വിശേഷിച്ച് പ്രശ്നങ്ങളൊന്നും ഇല്ലാതെ കരിയും.

കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ഈ കാലത്ത് ഭൂരിപക്ഷവും വിജയകരമാണ്. ഹൃദ്രോഗ ശസ്ത്ര ക്രിയയ്ക്കു ശേഷം ഈ കുഞ്ഞുങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. എടുത്തു പറയേണ്ട മറ്റൊരു സംഗതി ഹൃദയത്തിന് ജന്മനാലുള്ള പല പ്രശ്നങ്ങൾക്കും ഇതൊന്നും ആവശ്യമില്ല. ധാരാളം കുട്ടികൾക്ക് ഹൃദയത്തിനുള്ളിൽ ചെറിയ സുഷിരങ്ങൾ, വാൽവുകളിലെ ചെറിയവ്യത്യാസങ്ങൾ ഇവയൊക്കെ സാധാരണ ജീവിതത്തെ ബാധിക്കാതെ ഉണ്ടാകാറുണ്ട്. വർഷങ്ങൾ കൂടുമ്പോൾ ഒരു പീഡിയാട്രിക് കാർഡിയോളജിസ്റ്റിനെ കണ്ട് പരിശോധിക്കുക എന്നതിനപ്പുറം പ്രത്യേക ചികിത്സയൊന്നും ഇത്തരം കുട്ടികൾക്ക് ആവശ്യമില്ല.

ശസ്ത്രക്രിയ ഇല്ലാതെയുള്ള ചികിത്സ (കത്തീറ്റർ ചികിത്സ)

ചില പ്രത്യേകതരം അസുഖങ്ങൾ കത്തീറ്റർ വഴിയുള്ള ചികിത്സയിലൂടെ പൂർണമായും മാറ്റാവുന്നതാണ്. ഹൃദയത്തിന്റെ രക്തക്കുഴലുകളിലെ വാൽവുകൾ ജന്മനാൽ അടഞ്ഞു പോകുന്ന അസുഖങ്ങളുണ്ട്. ഈ അസുഖങ്ങൾ കത്തീറ്റർ ചികിത്സ വഴി ഭേദപ്പെടുത്താവുന്നതാ ണ്. പൊതുവെ പറഞ്ഞാൽ അരയിലെ രക്തക്കുഴലുകളിലൂടെ കടത്തുന്ന ഒരു ബലൂൺ വാൽവിന്റെ ഉള്ളിൽ വികസിപ്പിച്ച് വാൽവ് തുറക്കുകയാണ് ചെയ്യുന്നത്. ഇതിന് സമാനമായ രീതിയിൽ സുഷിരങ്ങൾ അടയ്ക്കുന്നതിനും ഉപയോഗിക്കാറുണ്ട്. ശരീരത്തിന് ആവശ്യമില്ലാത്ത രക്തക്കുഴലുകളും സമാന രീതിയിൽ അടയ്ക്കാം. 1 –2 ദിവസത്തെ ആശുപത്രി വാസമെ ഇതിനൊക്കെ വേണ്ടിവരൂ.In the spotlight

Read more Articles