Articles

നിങ്ങൾ ശ്രവണ സഹായി ഉപയോഗിക്കുന്നവരാണോ ?

by Aud Parvathy Sreeraj | 20 Jun 2020

കേൾവി കുറവ് നിങ്ങളെ അലട്ടുന്ന ഒരു പ്രശ്നമാകാം .കേൾവി തീരെ ഇല്ലാത്തവർക്കും ,കേൾവി കുറവ് ഉള്ളവർക്ക്കും ശബ്ദങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ശ്രവണ സഹായികൾ

കേൾവി കുറവ് നിങ്ങളെ അലട്ടുന്ന ഒരു പ്രശ്നമാകാം .കേൾവി തീരെ ഇല്ലാത്തവർക്കും ,കേൾവി കുറവ് ഉള്ളവർക്ക്കും ശബ്ദങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ശ്രവണ സഹായികൾ .എന്നാൽ ത്തിന്റെ ശരിയായ ഉപയോഗവും പ്രവർത്തനവും മിക്കവർക്കും ധാരണാ ഇല്ല .ശ്രവണ സഹായികളുടെ കുറച്ചുള്ള സംശയങ്ങളും മിഥ്യ ധാരണകളും ചുവടെ ചേർക്കുന്നു .

A . ശ്രവണ സഹായികൾ ഉപയോഗിക്കാൻ കേൾവി പരിശോധന ചെയ്യണ്ടേ ആവസ്യമുണ്ടോ ?

തീർച്ചയായും ,കൃത്യമായ ഒരു കേൾവി പരിശോധനക്ക് ശേഷം മാത്രമേ നിങ്ങൾ ശ്രവണ സഹായി ഉപയോഗിക്കാവു .കേൾവിയുടെ കുറവ് എത്ര ശതമാനം എന്ന് അറിഞ്ഞതിനു ശേഷം മാത്രമാണ് ഏതുതരം സഹായി വേണം എന്ന് തീരുമാനിക്കുന്നതു .

B. ശ്രവണ സഹായി എവിടെ നിന്ന് കിട്ടും ?

കേരളത്തിൽ എല്ലാ ഇടത്തും കേൾവി പരിശോധന ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട് .ഒരു ഓഡിയോളോജിസ്റ് കണ്ടതിനു ശേഷം അവരുടെ സഹായത്തോടെ വേണം ഫിറ്റ് ചെയ്ണ്ടതാണ് .ഹിയറിങ് എയ്ഡ് വാങ്ങുമ്പോൾ അവയുടെ ബ്രാൻഡും വാറൻറ്റി യും ഉറപ്പാകേണ്ടതാണ്..

C. ഹിയറിങ് എയ്ഡ് കളുടെ ഗുണ നിലവാരം എങ്ങനെ ഉറപ്പു വരുത്തും ?

ഡിജിറ്റൽ ഹിയറിങ് എയ്ഡ് കൽ 15000 മുതൽ വിപണികളിൽ ലഭ്യമാണ് .ഇവാ ചെവിയിൽ ഫിറ്റ് ചെയ്തു നിങ്ങൾക്ക് ആറ് അനുയോജ്യമാണ് എന്ന് നിജപ്പെടുത്തുക .വില കുറഞതും ബ്രാൻഡഡ് ശ്രവണ സഹായി കൾ അല്ലാത്തവയും ഉപയോഗിക്കുന്നത് മൂലം പൂർണമായും കേൾവി നഷ്ട്ടപെടാൻ സാധ്യതയുണ്ട് .

D)ഏതെല്ലാം തരത്തിലുള്ള ശ്രവണ സഹായികൾ ഉണ്ട് ?

അനലോഗ് ,ഡിജിറ്റൽ ശ്രവണ സഹായികൾ ലഭ്യമാണ് .ഡിജിറ്റൽ ഹിയറിങ് എയ്ഡ് കൾ സംഭാഷണങ്ങൾ വ്യക്തമായും കൃത്യമായും കേൾക്കാൻ സഹായിക്കുന്നു .കമ്പ്യൂട്ടർ പ്രോഗ്രാമിങിന്റെ സഹായത്തോടെ ആവശ്യമുള്ള ശബ്ദങ്ങൾ മാത്രം കൂടാനും മാറ്റാനും സാധ്യ ആകുന്നു .ഇതിനറെ ചാനൽ നമ്പറിന്റെ എണ്ണം കൂടുന്നത് അനുസരിച്ചു കേൾവിയുടെ വ്യകതത കൂടുന്നു .സ്വന്തം ശബ്‍ദം ,മ്യൂസിക് ,ഫോൺ സംഭാഷണങ്ങൾ എന്നിവ തനിമയോടെ കേൾപ്പിക്കാനും അനാവശ്യ ശബ്ദങ്ങളെ ഒഴിവാക്കാനും ഒരു ഗുണ നിലവാരമുള്ള ശ്രവണ സഹായിക്കു കഴിയും .

E )ഹിയറിങ് എയ്ഡ് പുറത്തോ അകത്തോ ?

നന്നേ കേൾവി കുറഞ്ഞവർക്ക് ചെവിയുടെ അകത്തു വയ്ക്കുന്നത് ഗുണം ചെയ്യില്ല .കേൾവി കുറവിന്റെ തോത് അനുസരിച്ചു തീരുമാനിക്കേണ്ടി വരും

F)ശ്രവണ സഹായികളുടെ ഉപയോഗം കൊണ്ട് കേൾവി കുറയുമോ ?

കൃത്യമായ പ്രോഗ്രാമിങ്ങിലൂടെ സെറ്റ് ചെയ്ത ശ്രവണ സഹായികൾ ഒരിക്കലും കേൾവിക്കുറവ് വരുത്തുകയില്ല .എന്നാൽ വ്യാജ സഹായകളിൽ ശബ്ദ ക്രമീകരണം കൃത്യമല്ലാത്തതിനാൽ കേൾവി ഇല്ലാത ആകാൻ സാദ്യത ഉണ്ട്. 

G)റീചാർജാബിൾ ശ്രവണ സഹയികള് ഉണ്ടോ ?

സാധാരണ ഹിയറിങ് എയ്ഡ്സ് ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ് .ഇപ്പോൾ റീചാർജ് ചെയുന്നവയും വിപണിയിൽ സുലഭമാണ് .വില അല്പം കൂടതലാണ് എന്ന് മാത്രം.

H)കേൾവിക്കുറവ് തിരിച്ചറിയുമ്പോൾ തന്നെ ശ്രവണ സഹായികൾ വയ്ക്കണമോ ?

കേൾവി വളരെ അനിവാര്യമാണ് .കുടുംബത്തിൽ നിന്നും സമൂഗത്തിൽ നിന്നും ഒറ്റപെട്ടു പോകുകയും അത് മാനസിക പ്രശ്നങ്ങളിലേക്കു എത്തിക്കുകയൂം ചെയ്യും .അതിനാൽ തന്നെ കൃത്യമായ പരിശോധന നടത്തി കേൾവി വീണ്ടെക്കുകയാണ് അഭികാമ്യം.

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും വിളിക്കാവുന്നതാണ് .

പാർവതി ശ്രീരാജ് 

ഓഡിയോളോജിസ്റ് 

BASLP

കർണികാർ ഹിയറിങ് എയ്ഡ് ക്ലിനിക് 

വെഞ്ഞാറമൂട് ,നെടുമങ്ങാട് ,കല്ലമ്പലം 

Ph :8606295056

http://www.karnikaar.com,FB/karnikaar



In the spotlight

Read more Articles