Articles

കുട്ടികളിലെ പഠനവൈകല്യം 

by Psych Jilsy P ( Sr. Anjitha SVM) | 28 Jul 2020

പഠന വൈകല്യങ്ങൾ മൂന്നു തരത്തിലുണ്ട്

വിദ്യാഭ്യാസം ഈ കാലഘട്ടത്തിൽ വളരെ ചെലവേറിയതാണ്. ഒരു കുടുംബത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നു. ഒരു കുട്ടി ജനിച്ചുകഴിഞ്ഞാൽ ആധിയും വ്യാധിയും ഈ കാലഘട്ടത്തിലെ മാതാപിതാക്കളിൽ വ്യാപകമാണ്. എൽകെജിയിൽ പഠിക്കുമ്പോൾ മുതൽ മാതാപിതാക്കളുടെ ചിന്തകൾ കാടുകയറും. തങ്ങളുടെ വരുമാനത്തെക്കുറിച്ച് ചിന്തിക്കാതെ ഉയർന്ന സ്കൂളുകളിൽ കുട്ടിയെ പഠിപ്പിക്കണമെന്നാണ് അവരുടെ ആഗ്രഹം കൂടുതലും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തന്നെ തെരഞ്ഞെടുക്കും. കുട്ടികളെയും അതിനായി പ്രാപ്തരാക്കും. തിരിച്ചറിവില്ലാത്ത പ്രായം മുതൽ ഉയർന്ന സ്കൂളുകളിൽ പോയിത്തുടങ്ങും. ധാരാളം കുട്ടികൾ അവിടെ ഉന്നതവിജയം നേടുന്നു. എന്നാൽ ചുരുക്കം ചിലർ പഠനത്തിൽ പിന്നിലായിപ്പോകും. ഇതു കാണുമ്പോൾ മാതാപിതാക്കൾക്ക് ടെൻഷൻ ആരംഭിക്കുന്നു. അദ്ധ്യാപകരെ നേരി‍ൽ കണ്ട് പ്രതിവിധി കൾ ചെയ്തിട്ടും ചില കുട്ടികൾ പഴയ സ്ഥിതിതിയിൽ തുടരുന്നു. അവരുടെ പഠനനിലവാരം ഉയർത്താൻ കഴിയുന്നില്ല. പലവിധ വ്യഖ്യാനങ്ങൾ രൂപമെടുക്കുന്നു. അദ്ധ്യാപകർ മോശമാണ്. എന്റെ മകൻ/ മകൾ പഠനത്തിൽ എന്തുകൊണ്ടു പുറകോട്ടു പോകുന്നുവെന്ന് മനസ്സിലാക്കാൻ പല മാതാപിതാക്കളും ശ്രമിക്കുകയില്ല. ഈ കാര്യങ്ങൾ വിശദമായി പരിശോധിക്കുമ്പോൾ പല വിധത്തിലുള്ള ഘടകങ്ങള്‍ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് നമുക്കു കാണാം. കുടുംബ–സാമൂഹിക പശ്ചാത്തലം അനുകൂലമായിട്ടും എന്തുകൊണ്ട് കുട്ടികൾ പഠനത്തിൽ പിന്നോക്കം പോകുന്നുവെന്നറിയുമ്പോഴാണ് തങ്ങളുടെ കുട്ടികളുടെ പോരായ്മകൾ പലരും മനസ്സിലാക്കുന്നത്. ഈ പോരായ്മകളിൽ ആദ്യത്തേതാണ് പഠനവൈകല്യങ്ങൾ. 

ഒരു കുട്ടിക്ക് ശരാശരിയോ അതിനു മേലേയോ ബുദ്ധിശക്തി ഉണ്ടാകാതിരിക്കുകയും ശാരീരിക–മാനസിക പ്രയാസങ്ങൾ ഇല്ലാതിരിക്കുകയും ചെയ്തിട്ടും എഴുത്ത്, വായന, കണക്ക് എന്നിവയിൽ മികവ് ഇല്ലാതിരിക്കുകയും ചെയ്യുന്നതാണ് പഠന വൈകല്യം. 

പഠന വൈകല്യങ്ങൾ മൂന്നു തരത്തിലുണ്ട് 

വായനയിലുള്ളു ബുദ്ധിമുട്ട്, 

വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾ കാണാം. ഇതു കണ്ടെത്താൻ അതി സൂക്ഷ്മമായ നിരീക്ഷണം വേണം. വായനയിൽ തകരാറുള്ള കുട്ടികളിൽ പൊതുവെ കാണപ്പെ ടുന്ന ലക്ഷണങ്ങൾ ഇവയാണ്.

ഊഹിച്ചു വായിക്കുക

പതുക്കെ വായിക്കുക

അക്ഷരങ്ങളുടെ ഉച്ചാരണ രീതി മനസ്സിലാക്കാതെയിരിക്കുക

വായിക്കുമ്പോൾ അക്ഷരങ്ങൾ, വാക്കുകൾ, ചിഹ്നങ്ങൾ എന്നിവ ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുക

വായിക്കുമ്പോൾ വരികൾ തെറ്റിപ്പോകുക

വായിച്ചാൽ എന്താണെന്നു മനസ്സിലാകാതെയിരിക്കുക

എഴുത്തിലുള്ള ലക്ഷണങ്ങൾ

അക്ഷരങ്ങൾ തിരിച്ചെഴുതുക

ബോർഡിൽ നിന്ന് എഴുതിയെടുക്കുവാൻ താമസം

അക്ഷരങ്ങൾ തമ്മിലും വാക്കുകൾ തമ്മിലും വേണ്ടത്ര അകലം ഇല്ലാതിരിക്കുക

ഇംഗ്ലീഷിലെ ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും കൂട്ടിക്കലർത്തി എഴുതുക

ചെറിയ വാക്കുകളിൽ പോലും അക്ഷരത്തെറ്റുകൾ വരുത്തുക

വ്യക്തതയില്ലാതെ എഴുതുക

ചിഹ്നങ്ങളും വിരാമങ്ങളും വിട്ടുപോകുക


 

കണക്കിലുള്ള പ്രയാസങ്ങൾ

പട്ടിക പഠിക്കാൻ ബുദ്ധിമുട്ട്

സങ്കലനം, ഗുണനം, ഹരണം എന്നിവയുടെ ഉപയോഗം മനസ്സിലാകാതെ വരിക

എടുത്തെഴുതുമ്പോൾ മാറിപ്പോകുക

കുട്ടികൾ പഠനവൈകല്യങ്ങൾ മറ്റ് എല്ലാത്തിലും (ഉദാ. സ്പോർട്സ്, സാങ്കേതിക) മികവു പുലർത്തുകയാണെങ്കിൽ എത്രയും നേരത്തെ എന്താണു പ്രശ്നമെന്നു കണ്ടെത്തുവാൻ താഴെ പറയുന്ന മാർഗങ്ങൾ സഹായിക്കും. 

ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയോ സൈക്കോളജിസ്റ്റിന്റെയോ സഹായത്തോടെ ബുദ്ധി പരിശോധന നടത്തി ശരാശരി ബുദ്ധിശക്തിയുണ്ടെങ്കിൽ എന്തു പഠനവൈകല്യമാണ് കുട്ടിക്കു ള്ളതെന്ന് കണ്ടെത്താൻ മറ്റ് മനശ്ശാസ്ത്ര പരിശോധനകൾക്ക് വിധേയപ്പെടുക. 

മേൽപറഞ്ഞ ടെസ്റ്റ് റിസൽട്ടിന്റെ അടിസ്ഥാനത്തിലുള്ള പഠനരീതികൾ പിൻതുടരുക

കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്ന രീതിയിലുള്ള സമ്പ്രദായങ്ങൾ അവലംബിക്കുക. (ഉദാ. വ്യക്തിപരമായ ട്യൂഷൻ, റെമ‍ഡിയൽ ട്രെയിനിംഗ് എന്നിവ)

തുടരുംIn the spotlight

Read more Articles