Articles

Ayurveda

by Dr. Raju Philip | 14 Aug 2020

പ്രതിരോധത്തിന്റെ വൻമതിൽ തീർക്കാം

ആവശ്യത്തിനും അനാവശ്യത്തിനും മനുഷ്യൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളെ ചെറുക്കാനു ള്ള ശേഷി പല രോഗാണുക്കളും നേടിക്കഴിഞ്ഞു. പലതും ലോകജനതയെ അടിച്ചുതകർക്കാൻ ശേഷി യുള്ള അസാമാന്യ വൈറസുകളായി (സൂപ്പർ ബഗ്സ്) ആയി മാറുന്നു. അവയെ ചെറുക്കാൻ ആന്റി ബയോട്ടിക്കുകളോ ആന്റി വൈറൽ മരുന്നുകളോ കണ്ടെത്താനാവുന്നില്ല. ആന്റി മൈക്രോബിയൻ റസിഡൻസ് (എഎംആര്) എന്നാണ് ഈ സ്ഥിതിവിശേഷം അറിയപ്പെടുന്നുത്. കാലാവസ്ഥാ മാറ്റവും എഎംആറും ചേർന്നാൽ മനുഷ്യന്റെ നിലനിൽപിനു തന്നെ ഭീഷണയുയർത്താൻ കഴിയും. എങ്ങനെ ഇവയെ നേരിടാമെന്നതാണ് മാനവരാശിയുടെ വെല്ലുവിളി.

അടുത്തനാളിൽ വായിക്കാനിടയായ ഒരു ലേഖനത്തിലെ ഗൗരവതരമായി നാം കാണേണ്ട ഒരു ഭാഗമാണ് മേലുദ്ധരിച്ചത്. മനുഷ്യന്റെ നിലനിൽപിനു ഭീഷണി ഉയർത്തുന്ന എന്തിനെയും നേരിടാനും അതിജീവിക്കാനും നാം പ്രതിജ്ഞാബദ്ധരാണ്. മാനവരാശിയുടെ രക്ഷയ്ക്ക് ഇതി അത്യന്താപേക്ഷിത വുമാണ്. കൊറോണയെയും മുമ്പു പൊട്ടിപ്പുറപ്പെട്ടിട്ടുള്ളതും ഇനിയും പൊട്ടിപ്പുറപ്പെടാൻ ഇടയുള്ളതു മായ സകല വൈറസുകളെയും കൂടുതൽ വ്യാപനത്തിന് ഇടംകൊടുക്കാതെ തടയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

രോഗപ്രതിരോധം അഥവാ പ്രതിരോധശേഷി വർദ്ധിപ്പിക്കൽ മാത്രമാണ് അതിനുള്ള ഒറ്റമൂലി. എല്ലാ ചികിത്സാശാഖകളും ആരോഗ്യമേഖലയാകെയും അവരവരുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ ഈ ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നടുക്കാൻ നമുക്കു സാധിക്കും.

ഭാരതത്തിന്റെ തനതു ചികിത്സാ സമ്പ്രദായമായ ആയുർവേദം നമുക്കു കൈമാറിത്തന്നിട്ടുള്ള നല്ല പാഠങ്ങൾ ഉൾക്കൊണ്ട് അതിനനുയോജ്യമായ ജീവിതം നയിച്ചാൽ പ്രതിരോധത്തിന്റെ വൻമതിൽ തീർക്കാൻ വലിയൊരു അളവുവരെ സാധിക്കും. ആയുഃപരിപാലനമാണ് ആയുർവേദത്തിന്റെ ലക്ഷ്യം. രോഗങ്ങളൊന്നും ബാധിക്കാതിരിക്കാനും ബാധിച്ച രോഗങ്ങളെ ശമിപ്പിക്കാനും വേണ്ടതു ചെയ്തുകൊ ണ്ടാണ് ആയുസിനെ പരിപാലിക്കുന്നത്. രോഗമില്ലാത്ത അവസ്ഥയിലേക്കാണ് ആയുർവേദം നമ്മെ നയിക്കുന്നത്.

രോഗം വന്നതിനുശേഷം കൂടുതൽ ബുദ്ധിമുട്ടുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതിന് അൽപം ബുദ്ധിമുട്ടുന്നതാണല്ലോ നല്ലതെന്നാണ് ആയുർവേദത്തിന്റെ പക്ഷം. അതിനുവേണ്ടിയുള്ള കരുതൽ നടപടികൾ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. കാരണം കൂടാതെ രോഗം ഉണ്ടാവുകയില്ലെന്നും. കാരണത്തെ നിലനിർത്തിക്കൊണ്ട് കാര്യത്തെ നശിപ്പിക്കാൻ കഴിയുകയില്ലെ ന്നതുമാണ് ആയുർവേദത്തിന്റെ കണ്ടെത്തൽ. അതിനുവേണ്ടി രോഗകാരണങ്ങളെ ഒന്നൊന്നായി ഉന്മൂലനം ചെയ്യുന്നു. ഈ പ്രക്രിയയാണ് നിദാന പരിവർജനം.

നിദാന പരിവർജനം ആരോഗ്യത്തെ നിലനിർത്തുകയും അതുവഴി രോഗമില്ലാത്ത നല്ല അവസ്ഥയെ സംജാതമാക്കുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്കാണ് സ്വാസ്ഥ്യം എന്നു പറയുന്നത്. സ്വാസ്ഥ്യ മുള്ളവൻ സ്വസ്ഥൻ. ശരീരമനസ്സുകളും അവയുടെ എല്ലാ ഭാഗങ്ങളും വികൃതങ്ങളാകാതെ സുഖമായി രിക്കുന്ന അവസ്ഥ. സ്വാസ്ഥ്യവും മനശ്ശാന്തിയും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. മനശാന്തിയാണ് സ്വാസ്ഥ്യസമ്പാദനത്തിന്റെയും സ്വാസ്ഥ്യസംരക്ഷണത്തിന്റെയും മുഖ്യഘടകം ആരോഗ്യത്തിനു ഹാനികരമാകാതെ ഹിതകരമായവ മാത്രം വിധി പ്രകാരം ശീലിക്കുകയും വേണം. കൊറോണക്കാലവും പുതിയ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുകയും വ്യാപിക്കുകയും ചെയ്യുമെന്ന അപായ സൂചനകളും നമ്മെ ഓർമ്മപ്പെടുത്തുന്നത് രോഗപ്രതിരോധത്തിന്റെ മാഹാത്മ്യമാണ്. കൊറോണ വൈറസിനെ പെട്ടെന്നൊന്നും ഉന്മൂലനം ചെയ്യാമെന്ന് പ്രതീക്ഷിക്കേണ്ടെന്നും ചിലപ്പോൾ അതൊരിക്കലും പോയില്ലെന്നു വരാമെന്നുമുള്ള ലോഗാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ മുന്നറിയിപ്പ് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നതും മറ്റൊന്നല്ല.

രോഗപ്രതിരോധം അഥവാ പ്രതിരോധശേഷി വർദ്ധിപ്പിക്കലാണ് ഇന്നിന്റെ ആവശ്യം. അതിനായി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, തുടങ്ങിയ കാര്യങ്ങളിൽ അൽപം പോലും വീഴ്ച വരുത്തരുത്. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും നിർബ്ബന്ധമായും നിർത്തണം. ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ വാങ്ങി ഉപയോഗി ക്കുന്ന പതിവും ഉപേക്ഷിക്കണം. പ്രതിരോധശേഷി വീണ്ടെടുക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും ആവശ്യമായവയെല്ലാം ഇടവേളകളിൽ ചെയ്തുകൊണ്ടിരിക്കണം.

ആത്മനിയന്ത്രണവും സ്വയംശിക്ഷണവും അച്ചടക്കവും കൂടുതൽ അനിവാര്യമായ ഘട്ടമാണിത്. വ്യക്തിശുചിത്വം ബാഹ്യമായി മാത്രം പോരാ, ആന്തരികമായും വേണം. പരിസര ശുചീകരണത്തിലും പരമാവധി ശ്രദ്ധചെലുത്തണം. പൊതുനിരത്തിൽ തുപ്പുകയും മാലിന്യങ്ങൾ വലിച്ചെറിയുകയും ചെയ്യുന്ന ശീലം പാടെ അവസാനിപ്പിക്കണം. ധൂർത്തും ആടംബരവും ഉപേക്ഷിക്കുന്നതോടൊപ്പം സത്യ വും നീതിയും ധർമ്മവും നിലനിർത്താൻ അങ്ങേയറ്റം പരിശ്രമിച്ചുകൊണ്ടിരിക്കണം. അങ്ങനെ രോഗപ്രതിരോധത്തിന്റെ കവചമണിയാനും സമൂഹത്തിലെ നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മയും വിശുദ്ധിയും വീണ്ടെടുക്കാനും നമുക്കു കഴിയണം. പഴമയും പരിശുദ്ധിയും ഒത്തു ചേർന്ന ആയുർവേദ ത്തിന്റെ മഹത്വവും നുതന സാങ്കേതിക വിദ്യകളാൽ സമ്പന്നമായ ആധുനിക ശാസ്ത്രത്തിന്റെ മികവും തനതായ കാഴ്ചപ്പാടോടെ ചികിത്സാരംഗത്ത് നിലയുറപ്പിച്ചിരിക്കുന്ന ഹോമിയോപതിയുടെ സാദ്ധ്യതകളും സമന്വയിപ്പിച്ച് കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും മാനവരാശിയെ രക്ഷിക്കാനുമുള്ള തയ്യാറെടുപ്പുകൾക്ക് താമസംവിനാ തുടക്കം കുറിക്കണം. അവസരത്തിനൊത്ത് ഉയരുക, വൈറസുകളെ തുരത്തുക–അതു മാത്രമായിരിക്കണം, നമ്മുടെ ലക്ഷ്യം. ഒരുമയോടെ മുന്നേറാം, വിജയം സുനിശ്ചിതം.....In the spotlight

Read more Articles