Articles

ഡിജിറ്റൽ ഐ സ്ട്രെയിൻ

by Dr. Sachin Mathew George | 25 Aug 2020

കംപ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ ദീർഘനേരം ഉപയോഗിക്കുന്നതുകൊണ്ട് കണ്ണിന് ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളെപ്പറ്റി വിശദീകരിക്കുന്നതാണ് ഡിജിറ്റൽ ഐ സ്ട്രെയിൻ. കംപ്യൂട്ടർ വിഷൻ സിൻഡ്രോമിന്റെ (സിവിഎസ്) ഭാഗമായും അതറിയപ്പെടുന്നു. കോവിഡ്–19 ലോക്ഡൗണിന്റെ ഇക്കാലത്ത് വിട്ടിലിരുന്ന് ജോലികൾ കൂടുതലും കംപ്യൂട്ടറിൽ നിർവഹിക്കുന്നതു കൊണ്ട് ഇക്കാര്യം കൂടുതൽ പ്രസക്തമാകുന്നു.

എ. ലക്ഷണങ്ങൾ

താഴെ പറയുന്ന ലക്ഷണങ്ങളെല്ലാം ഡിജിറ്റൽ ഐ സ്ട്രെയിന് കാണപ്പെടുന്നു

1.ഐ സ്ട്രെയിൻ
2.തലവേദന
3.ഇടയ്ക്കിടെ വികലമായ കാഴ്ച
4.കണ്ണിന് വരൾച്ചയുണ്ടാക്കുന്ന ഇനി പറയുന്ന ലക്ഷണങ്ങൾ, ഗ്രിറ്റിനെസ്, ഫോറിൻ ബോഡി സെൻസേഷൻ, കണ്ണിൽ ചുവപ്പ്, ഹെവിനസ്, കണ്ണുനിറയലും കവിഞ്ഞൊഴുകലും കൂടാതെ കൺപോളകൾ വീർക്കൽ.
5.സിവിഎസ്–ന്റെ ഭാഗമായി കഴുത്തിനും തോളിനും വേദന

ബി. താഴെ പറയുന്ന പല കാരണങ്ങളാൽ കാണപ്പെടുന്ന ലക്ഷണങ്ങൾ
പ്രകാശക്കുറവ്
ഡിജിറ്റൽ സ്ക്രീനിൽ നിന്നുള്ള ഗ്ലെയർ
പൂവർ പോസ്ചറിംഗ്
ശരിയാക്കപ്പെടാത്ത റിഫ്രാക്ടീവ് കുഴപ്പങ്ങൾ

മോണിറ്റർ ഉപയോഗിച്ച് ജോലി ചെയ്യുമ്പോൾ ചുവടെ പറയുന്ന ലളിതമായ നടപടികളിലൂടെ ഐ സ്ട്രെയിൻ നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യാം.  

റിഫ്രാക്ടീവ് കുഴപ്പങ്ങൾ പരിഹരിക്കുകയും കംപ്യൂട്ടർ ജോലികൾക്കായി അതുല്യ കാഴ്ച സാധ്യമാക്കുന്ന പ്രത്യേകം പ്രിസ്ക്രൈബ് ചെയ്യപ്പെട്ട കണ്ണട ഉപയോഗിക്കുകയും ചെയ്യുക.
കംപ്യൂട്ടർ വ്യൂവിംഗ്

കംപ്യൂട്ടറിലൂടെ ജോലി ചെയ്യുന്നതിനുള്ള ശരിയായ ഇരിപ്പ്

ലൈറ്റിംഗ് ഃ ലൈറ്റിൽ നിന്നും ജനൽവഴിയും ശരിയായ രീതിയിൽ മോണിറ്ററിൽ ഗ്ലെയർ അടിക്കാത്ത വിധം  പ്രകാശം പതിക്കുന്ന രീതിയിൽ ഇരിക്കൽ. ആന്റി ഗ്ലെയർ സ്ക്രീനുകളും പരിഗണിക്കാം.

20–20–20 നിയമം ഃ 20 മിനുട്ട് നേരം കംപ്യൂട്ടർ നോക്കിയിരുന്നതിനു ശേഷം കണ്ണുകളുടെ റീഫോക്ക സിംഗിന് ശ്രദ്ധ മാറ്റി 20 അടി ദൂരേക്ക് 20 സെക്കന്റ് സമയം നോക്കിയിരിക്കുക.

ബ്ലിങ്കിംഗ് ഃ കംപ്യൂട്ടറിലേക്കോ അടുത്തെവിടെയെങ്കിലും സ്ഥാനത്തേക്കോ ശ്രദ്ധിച്ചിരിക്കുമ്പോൾ ഇടയ്ക്കിടെ കണ്ണ് ചിമ്മിക്കൊണ്ടിരിക്കുക. നിങ്ങളുടെ കണ്ണുകൾക്ക് മുൻഭാഗത്ത് ഈർപ്പത്താലുള്ള ഒരു വിൻഡ് ഷീൽഡ് വൈപ്പർ പോലുള്ള സംവിധാനം രൂപപ്പെടാൻ ഇതു സഹായിക്കും.

ഹോട്ട് ഫോമെന്റേഷൻ ഃ  നിങ്ങളുടെ കണ്ണിൽ ചൂടുള്ള ഒരു മോയിസ്റ്റ് കംപ്രസ് 5 – 10 മിനുട്ട് വയ്ക്കുക. ഇങ്ങനെ ദിവസത്തിൽ 3 മുതൽ 6 പ്രാവശ്യം വരെ ചെയ്യാം. കൈപ്പത്തികൾ കൂട്ടിത്തിരുമ്മി ചൂടാക്കി കണ്ണിനു മുകളിൽ ഇടയ്ക്കിടെ വയ്ക്കുകയും ചെയ്യാം. പാമിംഗ് എന്നറിയപ്പെടുന്ന ഈ രീതി യോഗയുടെ ഭാഗമായാണ് നിലവിൽ വന്നത്.

റഫ. അമേരിക്കൻ ഓപ്തൊമാട്രിക് അസോസിയേഷൻ

Dr Sachin Mathew George
DNB, FRCS
Consultant Cornea Services
Chaithanya Eye Institue, Palarivattom



In the spotlight

Read more Articles