Articles

കൗമാരത്തിലേക്ക് കടക്കുമ്പോൾ കുട്ടികൾ വഴി തെറ്റി പോകുന്നതെന്തുകൊണ്ട്?

by Psych Khan Karicode(Consultant Psychologist ) | 26 Aug 2020

കൗമാരത്തിലേക്ക് കടക്കുമ്പോൾ കുട്ടികൾ വഴി തെറ്റി പോകുന്നതെന്തുകൊണ്ട്?

കൗമാരത്തിലേക്ക് കടക്കുമ്പോൾ കുട്ടികൾ വഴി തെറ്റി പോകുന്നതെന്തുകൊണ്ട്?

"വൻ വാഹനങ്ങൾക്കിടയിലൂടെ ഹെൽമറ്റിടാതെ ഇടം വലം വെട്ടിച്ച് ബൈക്കിൽ അലറി കുതിക്കുന്നു " . ടി വി ഓഫ് ആയാൽ എറിഞ്ഞ് പൊട്ടിക്കുന്നു. " കൂട്ടുകാരുമായി ചേർന്ന് ലഹരി നുണയുന്നു. " മാതാപിതാക്കളോട് തട്ടിക്കയറുന്നു.." കൗമാരക്കാരെ കുറിച്ച് പരാതികളേറെയാണ്. എ ന്തുകൊണ്ടാണിവർ ഇങ്ങനെയൊക്കെ പെരുമാറുന്നത് ?

 . വളർത്തു ദോഷമാണെന്നും, അഹങ്കാരമാണെന്നുo പണക്കൊഴുപ്പാണെന്നുo മൊക്കെ പറയുമെങ്കിലും മറ്റു ചില കാരണങ്ങൾ കൂടി ഒത്തുചേരുന്നുണ്ട്.

എന്താണ് കൗമാരം

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ കൗമാരം പത്തിന്നും പത്തൊമ്പതിനുമിടയിലുള്ള പ്രായമാണ്.ബുദ്ധിയും ഓർമ്മയും വികസിക്കുക, പുതിയ കാര്യങ്ങൾ പരീക്ഷിക്കുവാനും പുതുവിവരങ്ങൾ പഠിച്ചെടുക്കുവാനുമുള്ള കഴിവുകൾ ഉച്ചസ്ഥായിലെത്തുന്ന പ്രായമാണ് കൗമാരം.  ചുറ്റുപാടുകളോടിണങ്ങി മുതിർന്ന വ്യക്തിയായി ജീവിക്കുവാൻ വേണ്ട കഴിവുകൾ കൈവരിക്കുന്നതിനുള്ള നവികരണങ്ങളും ഈ സമയം തന്നെ നടക്കേണ്ടതുണ്ട്. ലൈംഗിക വികാസവും മസ്തിഷ്ക പരിഷ്കരണങ്ങളും പൊതുവേ തുടങ്ങുകയും അവസാനിക്കുകയും ചെയ്യേണ്ടതും ഈ പ്രായത്തിലാണ്.

     നമ്മുടെ ചിന്തകളും ' വികാരങ്ങളും ,ചലനങ്ങളും , ചെയ്തികളമൊക്കെ തലച്ചോറിലെ നാഡി കോശങ്ങൾ തമ്മിലുള്ള ആശയവിനിയത്തിന്റെ സൃഷികളാണ്. ഓരോ തവണയും പ്രവർത്തികളിൽ മുഴുകും പോഴും ഏതെങ്കിലും കാര്യത്തെപ്പറ്റി ഓർക്കുo മ്പോഴും നിശ്ചിത കോശങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നു. ഇങ്ങനെ കൂടുതൽ തവണ ആവർത്തിക്കുന്നതോടെ ആ കാര്യത്തിൽ വൈദദ്ധ്യമുണ്ടാകുന്നു. ഇങ്ങനെയാണ് കലാകായിക മേഖലകളിലും ഡൈവിംഗിലുമൊക്കെ മികവുണ്ടാകുന്നത്.

വെട്ടിയൊതുക്കൽ

അതിസങ്കീർണ്ണമായ മസ്തിഷ്കത്തിന്റെ വളർച്ച പൂർത്തീകരിക്കുവാൻ വളരെ നാളുകൾ ആവശ്യമായി വരും. ബാല്യകാലത്തിലുടനീളം ജീവിതാനുഭവങ്ങൾക്കനുസൃതമായി തലച്ചോറിൽ കോടാനു കോടി സി നാപുസുകൾ എന്നറിയപ്പെട്ടുന്ന കോശങ്ങൾ രൂപപ്പെട്ടുന്നുണ്ട്. ഓടാനും ചാടാനും എഴുതാനും കഴിവുകൾ രൂപപ്പെടുന്നത് ഇങ്ങനെയാണ്. പന്ത്രണ്ട് വയസ്സിനു ശേഷം അധികം ഉപയോഗിക്കപ്പെടാത്ത സിനാപുസുകൾ മസ്തിഷ്കം സ്വയമേ തന്നെ വെട്ടിയൊതുക്കുന്നു. നല്ല ആരോഗ്യമുള്ള ശിഖരങ്ങളും പുക്കളും ഉണ്ടാകുവാൻ വേണ്ടി ചെടികളിലെ മോശം ചില്ലകൾ വെട്ടിക്കളയുമല്ലോ?. അതപോലെ ഒരു പ്രവർത്തനമാണിത്. ചെറുപ്രായത്തിൽ തന്നെ കുട്ടികളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമ്പോൾ ആ മേലകളിൽ അവർ മികവുകാട്ടുമെന്ന് പറയുന്നതിന്റെ പൊരു ളുമിതാണ്. പ്രോത്സാഹനമില്ലെങ്കിൽ വേണ്ടതാണെങ്കിലും താല്പര്യം കാണിച്ചില്ലെങ്കിൽ വെട്ടിയൊതുക്കി പോകാം. മോശം പ്രവർത്തികളിൽ താല്പര്യമുണ്ടായാൽ അതു വളർന്നു  വികസിച്ചെന്നുo വരാം.

*പക്വത ആർജിക്കൽ*

ഏകാഗ്രത, ആന്മ നിയന്ത്രണം സാഹചര്യങ്ങൾക്ക നുസരിച്ച് പെരുമാറുവാനുമുള്ള ശേഷി എന്നിവ കൈവരിക്കേണ്ടതും കൗമാരത്തിലാണ്. വികാരങ്ങൾ ഉണ്ടാകുന്നതും അതു പ്രകടിപ്പിക്കുന്നതിനെ നിയന്ത്രിക്കുന്നതും തലച്ചോറിലെ അഗ് മദ്ദല എന്ന ഭാഗമാണ്. കൗമാരക്കാർ പെട്ടെന്ന് ദ്വേഷ്യപ്പെട്ടുകയും പൊട്ടിത്തെറിക്കുകയുo ചെയ്യുന്നത് ഇവ ഉല്പാദിപ്പികുന്ന നാഡീ രസങ്ങളുടെ അളവിൽ വ്യത്യാസം ഉണ്ടാകുമ്പോഴാണ് .

ലഹരി ഉപയോഗം

തലച്ചോറിലെ ഗുണകരമായ നാഡീരസങ്ങളുടെ ഉല്പാദനം  വെട്ടിയൊതുക്കൽ എന്നിവ കുറയുന്നതിന്റെ പ്രധാന കാരണം വളരുന്ന സാഹചര്യങ്ങളുടെ സ്വാധീനവും ലഹരി ഉപയോഗവുമാണ്. കൂട്ടുകാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ, പുതുമായോടു ള്ള ആസക്തി മൂലമോ, കൂടാതെ അപകടങ്ങളെ നേരിടാമെന്ന മിദ്ധ്യാ വിശ്വാസങ്ങളോ, മുതിർന്നു കഴിഞ്ഞുവെന്ന തോന്നലുമെല്ലാം. കൗമാരക്കാരെ ലഹരി വസ്തുക്കളിലെയ്ക്കടുപ്പിച്ചേക്കാം. ചെറുപ്പത്തിലെ ലഹരി ഉപയോഗം തലച്ചോറിൽ പൊട്ടി മുളച്ചു കൊണ്ടിരിക്കുന്ന കോശങ്ങളെ   സ്വാധീനിച്ച് ആ വസ്തുവിനോട് ആജീവനാന്ത ആസക്തിയുണ്ടാക്കിയേക്കാം. കൂടാതെ പഠിക്കാനും ഓർമ്മകളെ സൂക്ഷി വാനുമുള്ള കഴിവുകളും നഷ്ടപെടുത്തിയേക്കാം വേണ്ട സമയം ഉചിതമായ തിരുമാനമെടുക്കുവാൻ കഴിയാതേയുമിരിക്കാം.. കഞ്ചാവു പോലെയുള്ളവയെങ്കിൽ തലച്ചോറിൽ ഉറങ്ങികിടക്കുന്ന മനോരോഗങ്ങൾ പുറത്തു വരുവാനു മിടയാക്കിയേക്കാം.

*കുറ്റവാസന ഉടലെടുക്കുന്നു*

എന്തു ചിന്തിക്കുന്നു പ്രവർത്തിക്കുന്നു എന്നതിനനുസരിച്ച് കോശങ്ങൾ തമ്മിൽ ബന്ധങ്ങൾ രൂപപ്പെടും. ബന്ധങ്ങൾ കൂടുന്നതിനനുസരിച്ച് തലച്ചോറിൽ ഒരു വഴി രൂപപ്പെടും എങ്ങനെയെന്നാൽ മഴ പെയ്തു കഴിയുമ്പോൾ മുറ്റത്തു് പെയ്ത വെള്ളം ഒഴുകി പോകാൻ മണ്ണിൽ ചാലു രൂപപ്പെടാറുണ്ടല്ലോ.

പിന്നീട് മഴ പെയ്യുമ്പോഴും അതേ ചാലിലൂടെ തന്നെ വെള്ളം ഒഴുകി പോകുന്നതു പോലെ കൂട്ടുകാരുടെ സമ്മർദ്ദത്താലും മദ്യലഹരിക്കടിമപ്പെട്ടും ചെയ്തുപോയ കാര്യങ്ങൾ അതേ രീതിയിൽ തന്നെ തുടരാനേ  മനസ്സ് അനുവദിക്കുകയുള്ളു സന്തോഷം പ്രദാനം ചെയ്യുന്ന ഡെപ്പോമിൻ സെറാടോണിൻ എന്നി ഹോർമോണുകൾ നൽ കുന്ന സന്തോഷാവസ്ഥകളിൽ നിന്ന് സാധാരണ ഗതിയിൽ സ്വയം മാറി വരുവാൻ കാമാരക്കാർക്ക് കഴിയില്ല. ഇങ്ങനെയാണ് നേർവഴി വിട്ടു പോകനിടയാകുന്നത്. ചെയ്യുന്ന പ്രവർത്തികളുടെ ഗുണദോഷ വശങ്ങളോ, തെറ്റാണ് ചെയ്യുന്നതെന്നോ, പിടിക്കപ്പെടുമെന്നോ ഒന്നും ഇത്തരുണത്തിൽ ചിന്തിക്കാനുമിടയില്ല. കിട്ടി കൊണ്ടിരിയുന്ന സന്തോഷത്തെ കൈവിടാനും ആ ഗ്രഹിക്കില്ല. വളരെ വൈകിയേ കുറ്റ ബോധമുണ്ടാകു !.  പക്വതയെത്തണമെങ്കിൽ 25 വയസ്സെങ്കിലും കഴിയണം.

മക്കൾ മോശം സ്വഭാവ രീതികളിലേർപ്പെടാതെയിരിക്കണമെങ്കിൽ മക്കൾക്ക് പതിമൂന്നു വയസ്സിലെങ്കിലും ജീവിത ലക്ഷ്യത്തെകുറിച്ച് ഉൾകാഴ്ച നൽകി അതിൽ എത്തിച്ചേരുവാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെടുത്തേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്.In the spotlight

Read more Articles