Articles

അലോപതിയിൽ മരുന്നുണ്ടോ???

by Dr. Aneeze M Musthafa | 26 Aug 2020

കുറച്ചു നാളായല്ലോ അടച്ചു പൂട്ടൽ തുടങ്ങിയിട്ട്??? ഈ lock down കൊണ്ട് എന്ത് നേടി???  

ചൈനാക്കാരുടെ സൂചിക്കു കുത്തി പഞ്ചറൊട്ടിക്കുന്നവർ തുടങ്ങി ജർമ്മൻ സായിപ്പിന്റെ മുന്തിയ പൊതി കൊണ്ട് നടക്കുന്നവർ വരെ ചോദിക്കുകയാണ്...

അലോപതിയിൽ മരുന്നുണ്ടോ??? 

കുറച്ചു നാളായല്ലോ അടച്ചു പൂട്ടൽ തുടങ്ങിയിട്ട്??? ഈ lock down കൊണ്ട് എന്ത് നേടി???  

ചൈനാക്കാരുടെ സൂചിക്കു കുത്തി പഞ്ചറൊട്ടിക്കുന്നവർ തുടങ്ങി ജർമ്മൻ സായിപ്പിന്റെ മുന്തിയ പൊതി കൊണ്ട് നടക്കുന്നവർ വരെ ചോദിക്കുകയാണ്.... 

നമ്മൾ 3-4 മാസം നേടി... 

എന്നിട്ടിപ്പോൾ എന്തിനാ??  എപ്പോഴായാലും കൊറോണ വരും.... അങ്ങ് വന്ന് പോയിരുന്നെങ്കിൽ ഇത്രേം പ്രശ്നമുണ്ടായിരുന്നോ??  നേരത്തെ ഇറ്റലി ഇംഗ്ലണ്ട് ഫ്രാൻസ് Newyork ഇവിടുന്നൊക്കെ കേട്ട പോലെ വലിയ മരണം ഒന്നും ഇതുണ്ടാക്കുന്നില്ലല്ലോ???  

അതാണ്‌ 4 മാസം കൊണ്ട് നേടിയത്.... 

4 മാസങ്ങൾ കൊണ്ട് Modern Medicine  Covid ചികിത്സയിൽ എന്ത് മാറ്റം കൊണ്ടുവന്നു എന്ന് നോക്കാം.....

Covid ആരംഭകാലത്തു  ഈ രോഗം എങ്ങനെ ശരീരത്തെ ബാധിക്കുമെന്നോ മരണം എങ്ങനെ സംഭവിക്കുന്നു എന്നോ അറിയില്ലായിരുന്നു 

March,  April മാസങ്ങളിൽ Covid മൂർദ്ധന്യത്തിൽ ആയിരുന്ന ഇറ്റലി UK France Belgium തുടങ്ങിയ രാജ്യങ്ങളിൽ 100 രോഗികളിൽ 13-14 പേർ മരണപ്പെട്ടിരുന്നു..... എന്നാൽ August ൽ അത് 100 ന് 0.5 ന്റെ താഴെ എത്തിയിരിക്കുന്നു....

അതെങ്ങനെ സാധിച്ചു എന്ന് നോക്കാം 

കഴിഞ്ഞ 3-4 മാസം കൊണ്ട് Covid രോഗത്തിൽ മരണം എങ്ങനെ സംഭവിക്കുന്നു എന്നും  രക്തത്തിലെ Oxygen ന്റെ അളവ് വല്ലാതെ കുറഞ്ഞിട്ടും വലിയ ബുദ്ധിമുട്ട് കാണിക്കാതെ നടക്കുന്ന ആൾ പെട്ടന്ന് സ്ഥിതി വഷളായി മരിച്ചു വീഴുന്ന Happy Hypoxia എന്ന പ്രതിഭാസത്തെക്കുറിച്ചു കൂടുതൽ അറിഞ്ഞു.... 

1) Cytokine Storm 

രോഗബാധ ഉണ്ടായാൽ virus സാന്നിധ്യം തിരിച്ചറിയുന്ന മാക്രോഫജുകൾ Cytokinie എന്ന രാസവസ്തു release ചെയ്യും.....  വൈറസിനെ തുരത്താനുള്ള immune response ഉണർത്താൻ ആണ് അത്....  എന്നാൽ ചില ആളുകളിൽ ആ cytokine release ഇളം കാറ്റിനു പകരം കൊടുങ്കാറ്റായി Cytokine Storm ആയി ഭവിക്കുന്നു.....  immune response Hyper immune Response ആകുന്നു...

നമ്മൾ ശരീരത്തിന്റെ അതിർത്തി കാക്കാൻ നിർത്തിയ പട്ടാളക്കാരൻ ആവേശം മൂത്ത് ഓടിനടന്നു കണ്ണിൽ കാണുന്നവരെ ഒക്കെ വെടിവച്ചാൽ ഉള്ളത് പോലെയുള്ള ഒരവസ്ഥ... 

ഈ പ്രതിഭാസം രക്തക്കുഴലുകളിൽ - (പ്രത്യേകിച്ച് ശ്വാസകോശങ്ങളിലെ ) micro - thrombus ഉണ്ടാകുന്നതിനും അവ അടഞ്ഞു പോകുന്നതിലേക്കും നയിക്കുന്നു...  വലിയ രക്തക്കുഴലുകൾ അടയുന്നത് മൂലം പക്ഷാഘാതം heart attack തുടങ്ങിയവയും ഉണ്ടാകുന്നു 

2 ) രക്തത്തിൽ interleukin 6,  D-Dimer Ferritin LDH CPK CRP Procalcitonin തുടങ്ങിയ ഘടകങ്ങൾ മോണിറ്റർ ചെയ്തു കൊണ്ടിരുന്നാൽ Cytokine Storm വരാൻ സാധ്യത ഉള്ള രോഗികളെ നേരത്തെ തിരിച്ചറിയണമെന്നും ചികിത്സ തുടങ്ങാമെന്നും മനസ്സിലാക്കി 

3) രോഗത്തിൻറെ ഏത് ദിവസത്തിലും രോഗിക്ക് ഗുരുതരാവസ്ഥയിലാകാമെന്ന് നേരത്തെ കരുതിയിരുന്നു; കഠിനമായ ഹൈപ്പോക്സിയയ്‌ക്കായി കാണേണ്ട ദിവസങ്ങൾ 3-6 ദിവസമാണെന്ന് ഇപ്പോൾ നമുക്കറിയാം.

 4) ക്ലിനിക്കൽ ഹൈപ്പോക്സിയ (രോഗിക്ക് അനുഭവവേദ്യമായ ) സംഭവിക്കുന്നതിന് ഒരു ദിവസം മുമ്പുതന്നെ അതായത് -  3/4/5 ആം ദിവസം  low Molecular Weight Heparin  സ്റ്റിറോയിഡുകൾ (ഡെക്സമെതസോൺ / മെഥൈൽ പ്രെഡ്നിസോളോൺ) നൽകുന്നതിലൂടെ  Covid വഷളാകുന്നത് തടയാനും അത് വഴി ജീവൻ രക്ഷിക്കാനും സാധ്യമാണ് 

5) സിങ്ക്, Vit C,  ഓക്സിജൻ, മോണ്ടെലുകാസ്റ്റ്, നെബുലൈസർ / ഇൻഹേലർ  സ്റ്റിറോയിഡ് എന്നിവയ്ക്കൊപ്പം സപ്പോർട്ടീവ് ചികിത്സയും രോഗം  വഷളാകാതെ  നിയന്ത്രിക്കും, 

കൂടാതെ കുറച്ച് രോഗികൾക്കും ആവശ്യമായി വന്നേക്കാവുന്ന  ആൻറിവൈറൽ Remdesivir  പ്ലാസ്മ തെറാപ്പി എന്നിവയുടെ ഫലപ്രാപ്തി ഈ ഘട്ടത്തിൽ ഗവേഷണത്തിലാണ്.... 

6)ആറ് മിനിറ്റ് നടത്ത പരിശോധന (6 Minute walk test )

 ഇപ്പോൾ 3 ആം ദിവസം മുതൽ  നിർബന്ധമാണ്. നടക്കുമ്പോൾ രോഗിയുടെ Oxygen Saturation  5% * കുറയുകയാണെങ്കിൽ, ത്രോംബോസിസ് ഉള്ള ന്യൂമോണിയയുടെ risk നെ  സൂചിപ്പിക്കുന്നു. അതിനാൽ ക്ലിനിക്കൽ ഹൈപ്പോക്സിയ, ത്രോംബോട്ടിക് സങ്കീർണതകൾ എന്നിവ തടയാൻ സ്റ്റിറോയിഡുകൾ, ലോ മോളിക്യുലാർ ഹെപ്പാരിൻ എന്നിവ ഉപയോഗിച്ച് ഉടൻ ചികിത്സ  ആരംഭിക്കണം. 

കാലതാമസം നേരിടുന്നുവെങ്കിൽ Cytokine Storm ഉണ്ടായേക്കാം...... 10 ദിവസത്തിനുശേഷം ഈ മരുന്നുകൾ പലതും ഫലപ്രദമല്ലാത്തതിനാൽ ഈ ചികിത്സ ഫലപ്രദമാകില്ല. 

ഈ ചികിത്സ വൈകിയാൽ രോഗിക്ക് ഗുരുതരമായ Cytokine  കൊടുങ്കാറ്റിലേക്ക് പോകാം, അത് മാരകമായേക്കാം.

7) അതിനാൽ ഏറ്റവും പ്രധാനപ്പെട്ടത്  3 ആം  ദിവസം മുതൽ 7 ആം  ദിവസം വരെ ഉള്ള ദിവസങ്ങൾ ആണ് 

8) Chloroquine ഉൾപ്പടെ 3-4 മാസം മുൻപ് വലിയ പ്രതീക്ഷ വച്ചിരുന്ന മരുന്നുകൾ അത്ര effective അല്ലെന്നാണ് പുതിയ അറിവ്... അതിനാൽ chloroquine ന് വേണ്ടിയുള്ള ഓട്ടം ഇപ്പോൾ പഴയത് പോലെ ഇല്ല.... 

ഇതൊക്കെ ഉണ്ടെങ്കിലും Corona virus ന്റെ ഏറ്റവും വലിയ ആയുധം ഒരു ജനതയെ മുഴുവൻ ഒന്നിച്ചു ആശുപത്രിയിൽ എത്തിക്കാൻ ഉള്ള കഴിവാണ്....  അങ്ങനെ വന്നാൽ ഈ പറഞ്ഞ test കളും ചികിത്സയും എല്ലാവർക്കും നൽകാൻ കഴിഞ്ഞെന്നു വരില്ല.... 

9) ആം ദിവസത്തിന് ശേഷം പ്രതിരോധശേഷി വെല്ലുവിളി നേരിടുന്നവരിൽ ഒഴികെ (organ transplant കഴിഞ്ഞവർ cancer രോഗികൾ തുടങ്ങിയ) virus മനുഷ്യശരീരത്തിൽ replicate ചെയ്യുന്നില്ല എന്നതിനാൽ തന്നെ 10ആം ദിവസത്തിന് ശേഷം covid negative ആയോ എന്ന test തന്നെ ആവശ്യമില്ല എന്നാണ് പുതിയ അറിവ്.... 

ഇന്ന് Corona ബാധിക്കുന്ന ആളെ അപേക്ഷിച്ചു 3-4 മാസം മുൻപ് Corona ബാധിച്ച ആൾ മരണപ്പെടാനുള്ള സാധ്യത ഏതാണ്ട് 10 -15  ഇരട്ടി ആയിരുന്നു.... 

Immunity Booster therapy കൊണ്ട് നടക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യം.... immunity  കുറഞ്ഞാൽ ഉള്ളത് പോലെ തന്നെ ഇമ്മ്യൂണിറ്റി പരിധി വിട്ട് Cytokine storm ആയാലും പ്രശ്നമാണ്....  immunity കൂട്ടുമ്പോൾ ഒരു മയത്തിൽ ഒക്കെ കൂട്ടണം..... 

അപ്പോഴെങ്ങാനാ buddies....  മാസ്ക്കും സാനിട്ടയ്‌സറും Social distancing ഒക്കെ ആയി ഒരു മൂന്നു മാസം കൂടിയെങ്കിലും Corona ബാധിക്കാതെ പിടിച്ചു നിൽക്കുകയല്ലേ???  Modern Medicine ൽ നിന്നും Vaccine antiviral medicine തുടങ്ങിയവ പ്രതീക്ഷിക്കാം 

അപ്പോഴും ചോദിക്കണം.....  അലോ'പൊതിയിൽ' മരുന്നുണ്ടോയെന്ന്....In the spotlight

Read more Articles